കായംകുളം താലൂക്ക് ആശുപത്രിയിലെ ഏറ്റുമുട്ടൽ‍; സിപിഐഎം നേതാക്കൾ‍ക്ക് സസ്‌പെൻഷൻ


താലൂക്ക് ആശുപത്രിയിൽ‍ ഏറ്റുമുട്ടലുണ്ടായ സംഭവത്തിൽ‍ നാൽ സിപിഐഎം നേതാക്കൾ‍ക്ക് സസ്‌പെൻഷൻ. പ്രാദേശിക നേതാക്കൾ‍ക്കെതിരെയാണ് പാർ‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ അന്തപ്പൻ‍, സുധീർ‍ യൂസഫ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ്, പാർ‍ട്ടി അംഗം വിനോദ് എന്നിവർ‍ക്കതിരെയാണ് നടപടി. സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ‍ നാസർ‍ എന്നിവരുടെ സാന്നിധ്യത്തിൽ‍ ഇന്നലെ രാത്രി 11.30 വരെ നീണ്ട ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അന്വേഷണത്തിനായി രണ്ടംഗ കമ്മീഷനെയും നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിന്റെ തുടർ‍ച്ചയായി കായംകുളം താലുക്ക് ആശുപത്രിയിൽ‍ ആക്രമണം നടന്നത്. സിപിഐഎം നടപടിയ്ക്കു വിധേയരായവരും കണ്ടാലറിയാവുന്ന എട്ടു പേരുമാണ് പ്രതികൾ‍. ആശുപത്രി ആക്രമണത്തിൽ‍ ഇവർ‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

article-image

zdhx

You might also like

Most Viewed