ഖത്തറിൽ സ്‌കൂൾ‍ ബസിനുള്ളിൽ‍ കുടുങ്ങി മരിച്ച നാലുവയസ്സുകാരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


ഖത്തറിൽ സ്‌കൂൾ‍ ബസിനുള്ളിൽ‍ കുടുങ്ങി മരിച്ച മിൻസ മറിയത്തിന്‍റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. എട്ടരയോടെയാണ് കുഞ്ഞിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം കൊച്ചിയിൽ‍ എത്തിയത്. പിറന്നാൾ‍ ദിനത്തിലാണ് മിൻസയെന്ന നാലു വയസുകാരിക്ക് സ്‌കൂൾ‍ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ‍ ജീവന്‍ നഷ്ടമായത്. 

രാവിലെ സ്‌കൂളിലേക്ക് വരാനായി ബസിൽ‍ കയറിയ കുട്ടി അതിലിരുന്ന് ഉറങ്ങി പോയത് അറിയാതെ ബസ് ജീവനക്കാർ‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളിൽ‍ കുടുങ്ങിയ കുട്ടി  കനത്ത ചൂടിൽ‍ ശ്വാസം മുട്ടി മരിച്ചെന്നാണ് നിഗമനം. സംഭവത്തിൽ‍ അൽ‍ വക്രയിലെ സ്പ്രിംഗ്ഫീൽ‍ഡ് കിൻഡർ‍ ഗാർ‍ഡൻ ഖത്തർ‍ സർ‍ക്കാർ‍ അടപ്പിച്ചു.

article-image

െുപം

You might also like

  • Straight Forward

Most Viewed