കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിനു പരിഹാരം കാണാനുള്ള ഹർ‍ജി അടിയന്തരമായി പരിഗണിക്കാനൊരുങ്ങി സുപ്രീംകോടതി


കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിനു പരിഹാരം കാണാനുള്ള ഹർ‍ജി അടിയന്തരമായി പരിഗണിക്കാനൊരുങ്ങി സുപ്രീംകോടതി. കേസ് വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. നേരത്തെ കോടതിയുടെ പരിഗണനയിലുള്ള ഹർ‍ജിയിൽ‍ സംസ്ഥാനത്തെ നിലവിലെ സാഹചര്യം ഹർ‍ജിക്കാരൻ കോടതിയെ അറിയിക്കുകയായിരുന്നു. 

പേ വിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിൻ എടുത്തിട്ടും 12 വയസുകാരി മരിച്ചകാര്യം ഹർ‍ജിക്കാരനായ സാബു സ്റ്റീഫന്‍റെ അഭിഭാഷകൻ വി.കെ ബിജു കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം മാത്രം കേരളത്തിൽ‍ 8 പേർ‍ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു. ഇതിൽ‍ രണ്ട് പേർ‍ പ്രതിരോധ വാക്‌സിൻ എടുത്തവരാണ്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ‍പ്പെടുത്തിയതോടെ ഹർ‍ജി അടിയന്തരമായി പരിഗണിക്കാൻ കോടതി തീരുമാനിച്ചു. തെരുവുനായ വിഷയത്തിൽ‍ നേരത്തെ പഠനം നടത്തിയ  ജസ്റ്റിസ് സിരിജഗൻ കമ്മീഷന്‍റെ കൈയിൽ‍നിന്ന് റിപ്പോർ‍ട്ട് ആവശ്യപ്പെടണമെന്നും ഹർ‍ജിക്കാരൻ കോടതിയിൽ‍ പറഞ്ഞു.

article-image

xhc

You might also like

  • Lulu Exchange
  • Straight Forward

Most Viewed