പറവൂരിൽ‍ ഗർ‍ഭിണിയായ യുവതി ഭർ‍തൃവീട്ടിൽ‍ ജീവനൊടുക്കി


എറണാകുളം നോർ‍ത്ത് പറവൂരിൽ‍ ഗർ‍ഭിണിയായ യുവതി ഭർ‍തൃവീട്ടിൽ‍ ജീവനൊടുക്കി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയാണ് തൂങ്ങി മരിച്ചത്. രണ്ടുമാസം ഗർ‍ഭിണിയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അമലയെ ഭർ‍ത്താവ് രഞ്ജിത്തിന്‍റെ വീട്ടിൽ‍ തൂങ്ങിമരിച്ച നിലയിൽ‍ കണ്ടെത്തിയത്. 

ആത്മഹത്യ ഭർ‍തൃവീട്ടിലെ പീഡനം മൂലമെന്ന് അമലയുടെ ബന്ധുക്കൾ‍ ആരോപിച്ചു.  രണ്ടുവർ‍ഷം മുമ്പായിരുന്നു രഞ്ജിത്തിന്‍റെയും അമലയുടെയും വിവാഹം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed