അട്ടപ്പാടി മധു വധക്കേസ്; എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി


അട്ടപ്പാടി മധു വധക്കേസിൽ എട്ട് പ്രതികളുടെ ജാമ്യവും റദ്ദാക്കി. എസ്‌സി എസ്ടി കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. മധുകേസിലെ പ്രതികൾകളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിലാണ് കോടതി വിധി. പ്രതികൾ ഹൈക്കോടതി ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.

കേസിൽ ഇനി വിസ്തരിക്കാനിരിക്കുന്ന സാക്ഷികളെ പോലും പ്രതികൾ സ്വാധീനിച്ചിട്ടുണ്ടെന്നും ഇതിന്റെ രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ നേരത്തെ വ്യക്തമാക്കിയിരുന്നു

നിരന്തരമായ കൂറുമാറ്റം സ്വാധീനങ്ങൾക്ക് വഴങ്ങിയണെന്ന് കോടതിക്കും ബോധ്യപ്പെട്ടുവെന്നും കോടതിയിൽ നടക്കുന്നത് എന്താണെന്ന് ജനങ്ങൾ അറിയണമായിരുന്നു. അതുകൊണ്ടാണ് പ്രതികൾക്കെതിരെ ഹർജി നൽകിയതെന്നും എസ്പിപി ട്വന്റിഫോറിനോട് പറഞ്ഞു.

You might also like

Most Viewed