വയനാട് ജില്ലാ കലക്ടറുടെ വ്യാജ പ്രൊഫൈൽ‍ ഉപയോഗിച്ച് പണം തട്ടാൻ‍ ശ്രമം


വയനാട് ജില്ലാ കലക്ടറുടെ വ്യാജ പ്രൊഫൈൽ‍ ഉപയോഗിച്ച് പണം തട്ടാൻ‍ ശ്രമം. വയനാട് ജില്ലാ കലക്ടർ‍ എ. ഗീത ഐ.എ.എസിന്റെ ചിത്രം ഉപയോഗിച്ച് നിർ‍മിച്ച വ്യാജ പ്രൊഫൈലിൽ‍ നിന്നാണ് പണം തട്ടാൻ ശ്രമം നടത്തിയത്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടർ‍ പോലീസിൽ‍ പരാതി നൽ‍കി. വ്യാജ പ്രൊഫൈലുകളെ കരുതിയിരിക്കണമെന്ന് ജില്ലാ കലക്ടർ‍ അവരുടെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർ‍ണ്ണ രൂപം;

വ്യാജന്മാരെ സൂക്ഷിക്കണേ!

എന്റെ പ്രൊഫൈൽ‍ ഫോട്ടോ DP ആക്കിയ ഒരു വ്യാജ വാട്‌സാപ്പ് അക്കൗണ്ടിൽ‍ നിന്ന് പണം ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുന്നത് ശ്രദ്ധയിൽ‍പ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിൽ‍ വീഴാതിരിക്കുക. അതിൽ‍ കാണുന്ന നമ്പർ‍ ഉപയോഗിക്കുന്ന ആൾ‍ക്ക് വാട്‌സാപ്പ് ഇല്ല എന്നും അന്വേഷണത്തിൽ‍ മനസിലാകുന്നു. സൈബർ‍ പോലീസിൽ‍ പരാതി നൽ‍കിയിട്ടുണ്ട്. അന്വേഷിച്ച് കർ‍ശ്ശന നടപടി കൈക്കൊള്ളും.

വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകൾ‍ പലർ‍ക്കും ശൽയമാകുന്നുണ്ട്. നിങ്ങൾ‍ ഇത്തരം ഒരു തട്ടിപ്പിന് ഇരയായാൽ‍, ഉടനെ സൈബർ‍ പോലീസിൽ‍ പരാതി നൽ‍കുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതി വരുത്താന്‍ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളിൽ‍ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed