കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിന് സഹായിച്ച ക​സ്റ്റം​സ് സൂ​പ്ര​ണ്ട് പി​ടി​യി​ൽ


കരിപ്പൂരിൽ‍ യാത്രക്കാരൻ കടത്തിയ സ്വർ‍ണം വിമാനത്താവളത്തിന് പുറത്തെത്തിച്ച കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ‍. മുനിയപ്പ ആണ് കരിപ്പൂരിൽ‍ പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ പക്കൽ‍ നിന്നും 320 ഗ്രാം സ്വർ‍ണം പിടികൂടി. മുറിയിൽ‍ നിന്നും നാല് ലക്ഷം രൂപയും കണ്ടെടുത്തു.

സംഭവത്തിൽ‍ അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു. നാല് മാസം മുന്‍പാണ് ഇയാൾ‍ സൂപ്രണ്ടായി ചുമതലയേറ്റത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed