കനത്തമഴ; കേരളത്തിലെ 9 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി

കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തൃശൂർ, എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണെന്ന് കളക്ടർമാർ അറിയിച്ചു.