ഇന്ന് കർ‍ക്കിടക വാവ്: പിതൃസ്മരണയിൽ‍ ബലിതർ‍പ്പണം നടത്തി ആയിരങ്ങൾ


ഇന്ന് കർക്കിടവാവ്. പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുകയാണ്. വർക്കല, ആലുവ, തിരുനെല്ലി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പുലർച്ചയോടെ ബലി തർപ്പണം ആരംഭിച്ചു.

ബലിതർപ്പണത്തിനായി വിവിധ കേന്ദ്രങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ഇന്നലെ രാത്രി മുതൽ തന്നെ വാവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഇന്ന് വെളുപ്പിന് മുതൽ ആലുവയിലെ 80 ബലിത്തറകളിൽ വിശ്വാസികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്.

കൊവിഡും പ്രളയവും മൂലം കഴിഞ്ഞ വർഷങ്ങളിൽ വാവുബലി തർപ്പണം പൊതുയിടങ്ങളിൽ ഉണ്ടായിരുന്നില്ല. കൊവിഡ് നിയന്ത്രണങ്ങൾ നിങ്ങിയതോടെയാണ് വിപുലമായ സൗകര്യങ്ങൾ ദേവസ്വങ്ങൾ ഒരുക്കിയത്. ആലുവ മണപ്പുറത്ത് 80 ബലിത്തറകളാണ് ദേവസ്വം ബോർഡ് സജ്ജമാക്കിരിക്കുന്നത്. മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പിതൃകർമങ്ങൾ നടക്കുന്നത്. തിരുനെല്ലി ക്ഷേത്രത്തിലും പുലർച്ചെ മുതൽ വലിയ ഭക്ത ജനത്തിരക്കാണ്. അരലക്ഷം പേർ പിതൃകർമ്മങ്ങൾക്ക് എത്തുമെന്നാണ് കരുതുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും ഭക്തജനങ്ങൾ മാസ്ക് ധരിക്കുകയും ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്നുമാണ് നിർദേശം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed