പെരുമ്പാവൂരിൽ‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരൻ മരിച്ചു


പെരുമ്പാവൂർ‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരൻ മരിച്ചു. കീഴില്ലം തോട്ടം ഇല്ലത്ത് ഹരിനമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്. ഹരിനമ്പൂതിരിയുടെ മകന്‍ ഹരിനാരായണനാണ് മരിച്ചത്. സംഭവസമയത്ത് ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഫയർ‍ഫോഴ്‌സെത്തിയാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. അഞ്ചുപേർ‍ പരുക്കേൽ‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഒരുനില പൂർ‍ണമായി മണ്ണിനടിയിലായിരിക്കുകയാണ്. 

വീട്ടിൽ‍ നിന്ന് വലിച്ച് പുറത്തെടുക്കുമ്പോൾ‍ കുട്ടി ബോധരഹിതനായിരുന്നു. കുട്ടിയുടെ 82കാരനായ മുത്തച്ഛനും ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു.

മൂന്ന് ജെസിബികൾ‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർ‍ത്തനം. രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. ഭീകര ശബ്ദത്തോടെ വീട് താഴുന്നതിന് തൊട്ടുമുന്‍പായി അഞ്ച് പേർ‍ ഓടിരക്ഷപ്പെട്ടു. എന്നാൽ‍ താഴെത്തെ നിലയിലുണ്ടായിരുന്ന രണ്ടുപേർ‍ വീട്ടിൽ‍ കുടുങ്ങുകയുമായിരുന്നു. ഫയർ‍ഫോഴ്‌സും നാട്ടുകാരും ചേർ‍ന്നാണ് കോൺക്രീറ്റ് വെട്ടിപ്പൊളിച്ച് രണ്ടുപേരെയും വലിച്ച് പുറത്തെടുത്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed