പുലർച്ചെ വീട്ടിൽനിന്ന് വിളിച്ചിറക്കി ഗൃഹനാഥനെ വെട്ടിക്കൊന്നു


കുലുക്കല്ലൂരിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു. വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ വീട്ടിൽനിന്ന് വിളിച്ചിറക്കിയായിരുന്നു കൊലപാതകം. ശരീരമാസകലം വെട്ടേറ്റ അബ്ബാസിനെ ഉടൻ പട്ടാമ്പി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.

You might also like

Most Viewed