യുവ അഭിഭാഷക വീടിനുള്ളിൽ‍ മരിച്ച നിലയിൽ


യുവ അഭിഭാഷകയെ വീടിനുള്ളിൽ‍ മരിച്ച നിലയിൽ‍ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര കടവട്ടൂർ‍ സ്വദേശിനി അഷ്ടമിയാണ് മരിച്ചത്. സംഭവത്തിൽ‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഇരുപത്തിയഞ്ചുകാരിയായ അഷ്ടമിയെ കിടപ്പുമുറിയിൽ‍ തൂങ്ങിയ നിലയിൽ‍ കണ്ടെത്തിയത്.

സംഭവസമയം വീട്ടിൽ‍ മറ്റാരുമുണ്ടായിരുന്നില്ല. വൈകിട്ട് വീടിന് പുറത്ത് നിന്ന് അഷ്ടമി ഫോണിൽ‍ സംസാരിക്കുന്നത് അയൽ‍വാസികൾ‍ കണ്ടിരുന്നു. പിന്നീട് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപോയെന്നും അയൽ‍വാസികൾ‍ പറയുന്നു.

അഷ്ടമിയുടെ മൊബൈൽ‍ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോൺ രേഖകൾ‍ പരിശോധിക്കുന്നതോടെ കൂടുതൽ‍ വിവരങ്ങൾ‍ ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.

You might also like

Most Viewed