അട്ടപ്പാടി മധു കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു


അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി. രാജേന്ദ്രൻ രാജിവച്ചത്. പകരം ചുമതല രാജേഷ് എം. മേനോനാണ്. 

സി. രാജേന്ദ്രനെ മാറ്റണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. സാക്ഷികളുടെ കൂറുമാറ്റം തടയാൻ പ്രോസിക്യൂന് സാധിക്കാത്തതിൽ കുടുംബം അത്യപ്തി പ്രകടിപ്പിച്ചിരുന്നു. കേസിൽ രാജി വയ്ക്കുന്ന മുന്നാമത്തെ പ്രോസിക്യൂട്ടറാണ് സി. രാജേന്ദ്രൻ.

നിലവിൽ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം. മേനോനാണ് പകരം ചുമതല. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സർക്കാർ തീരുമാനം.

You might also like

  • Straight Forward

Most Viewed