ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിൽ കടുത്ത വിമർശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശർമ. കമ്മിറ്റിയുടെ റിപ്പോർട്ട് മൂന്ന് മാസത്തിനകം പുറത്ത് വിടണമായിരുന്നു. റിപ്പോർട്ട് വനിതാ കമ്മിഷന് നൽകിയിട്ടില്ലെന്നും രേഖാ ശർമ പറഞ്ഞു.
ഇക്കാര്യത്തിൽ ദേശീയ വനിതാ കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു. 15 ദിവസത്തിനകം ചീഫ് സെക്രട്ടറി മറുപടി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാനത്തേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുമെന്നും ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു.