കേരളത്തിൽ ഷവർമ്മ ഉണ്ടാക്കുന്നതിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരും


സംസ്ഥാനത്ത് ഷവർമ്മ ഉണ്ടാക്കുന്നതിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കടകളിൽ ഷവർമ്മ ഉണ്ടാക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരും. ഭക്ഷ്യസുരക്ഷ വകുപ്പിനോട് ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാസർഗോഡ് കഴിഞ്ഞ ദിവസം ഷവർമയിൽനിന്നും ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ചിരുന്നു. ഇതിലാണ് മന്ത്രിയുടെ പ്രതികരണം. ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുമെന്നും മന്ത്രി പറഞ്ഞു.

You might also like

Most Viewed