ഇപി ജയരാജൻ എൽ‍ഡിഎഫ് കൺ‍വീനർ


ഇടതുമുന്നണി കൺ‍വീനറായി ഇ പി ജയരാജനെ തെരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എ വിജയരാഘവൻ‍ സിപിഐഎം പോളിറ്റ് ബ്യൂറോയിലെത്തിയതോടെയാണ് എൽ‍ഡിഎഫ് കൺ‍വീനർ‍ സ്ഥാനത്തേക്ക് ഇപി ജയരാജനെ തെരഞ്ഞെടുത്തത്. ഇടത് വിദ്യാർ‍ത്ഥി സംഘടനയായ എസ്എഫ്‌ഐയിലൂടെയാണ് ഇപി ജയരാജൻ പൊതുപ്രവർ‍ത്തന രംഗത്തേക്ക് എത്തിയത്.

യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. കർ‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ‍ മാനേജർ‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 1997ലാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കുന്നത്. 97ൽ‍ അഴീക്കോട് നിന്ന് നിയമസഭയിലെത്തി. പിന്നീട് 2011ലും 2016ലും കണ്ണൂർ‍ ജില്ലയിലെ മട്ടന്നൂരിൽ‍ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ‍ പിണറായി വിജയന്‍ മന്ത്രിസഭയിൽ‍ വ്യവസായം, കായികം എന്നീ വകുപ്പുകൾ‍ കൈകാര്യം ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed