വിവാദങ്ങൾക്ക് അവധി നൽകി ദിലീപ് ശബരിമലയിൽ
നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മനേജർക്കുമൊപ്പം ഇന്നലെ വൈകിട്ട് പമ്പയിലെത്തിയ ദിലീപ് കാൽനടയായി രാത്രിയോടെ സന്നിധാനത്തെത്തി. ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം ഇന്നു രാവിലെയാണ് ദർശനം നടത്തിയത്. മാളികപ്പുറം ദർശനവും കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ദിലീപ് മലയിറങ്ങും.
നടിയെ ആക്രമിച്ച കേസിൽ വിചാരണയും തുടരന്വേഷണവും വധഗൂഢാലോചന കേസുമടക്കം നിയമപോരാട്ടത്തിന്റെ മധ്യേയാണ് ദിലീപിന്റെ ശബരിമല ദർശനം.

