കെസി വേണുഗോപാലിനെ വിമർശിച്ച രണ്ട് പേർക്ക് സസ്‌പെൻഷൻ
സമൂഹ മാധ്യമങ്ങളിലൂടെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ വിമർശിച്ച രണ്ട് പേരെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. വെളളയിൽ ബ്ലോക്ക് പ്രസിഡണ്ടായിരുന്ന സലീം കുന്ദമംഗലം, ബ്ലോക്ക് വൈസ് പ്രസിഡണ്ടായിരുന്ന അബ്ദുൾ റസാഖ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംഘടനാ ചുമതലയുള്ള കെസി വേണുഗോപിലെനെതിരെ പാർട്ടിയിൽ നിന്നു തന്നെ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കോഴിക്കോട് ജില്ലാ യുഡിഎഫ് പ്രസിഡണ്ട് കെ പ്രവീണ്‍ കുമാർ മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ കെസി വേണുഗോപാലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി എടുക്കുന്ന തീരുമാനം നടപ്പാക്കുകയാണ് കെസി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ ആഗ്രഹങ്ങളും തീരുമാനങ്ങളുമാണ് കെസി വേണുഗോപാൽ നടപ്പാക്കുന്നത് എന്ന് വ്യക്തമല്ലേ എന്നായിരുന്നു പിജെ കുര്യന്റെ ചോദ്യം.

