ബഹ്റൈനിൽ കോവിഡ് കേസുകൾ കുറയുന്നു


ബഹ്റൈനിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 746  പേർക്കാണ് പുതുതായി  കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ  ആകെ രോഗികളുടെ എണ്ണം 9441 ആയി മാറി.  നിലവിൽ 29 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്.  കോവിഡ് ബാധിച്ച് മരിച്ചവരുടെ  ആകെ എണ്ണം നിലവിൽ 1465 ആണ്. അതേസമയം 1,408 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,32,929 ആയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed