കടലിൽ കുടുങ്ങിയ ബഹ്റൈൻ പൗരന്മാർക്ക് രക്ഷകരായി കോസ്റ്റ് ഗാർഡ്


പ്രദീപ് പുറവങ്കര

കടലിൽ ബോട്ടിന്റെ യന്ത്രത്തകരാറിനെ തുടർന്ന് അപകടത്തിൽപെട്ട മൂന്ന് ബഹ്റൈൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അപകടത്തിൽപെട്ട യാനത്തിൽ നിന്ന് അപായസന്ദേശം ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ്, പോലീസ് ഏവിയേഷൻ യൂണിറ്റ്, മെയിൻ ഓപ്പറേഷൻസ് റൂം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ രക്ഷാസേന, ബോട്ടിലുണ്ടായിരുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് യന്ത്രത്തകരാറിലായ ബോട്ട് സുരക്ഷിതമായി കരയിലേക്ക് വലിച്ചടുപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

article-image

dvxcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed