കേരളത്തിൽ സ്കൂളുകളും കോളേജുകളും തുറക്കുന്നു

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച കോളജുകളും സ്കൂളുകളും വീണ്ടും തുറക്കാൻ തീരുമാനമായി. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. കോളേജുകൾ ഈ മാസം ഏഴിനും സ്‌കൂളുകളിൽ നിർത്തിവച്ചിരിക്കുന്ന ക്ലാസുകൾ 14ആം തീയതിയും തുറക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളാണ് തുറക്കുന്നത്.
എന്നാൽ ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം തുടരും. ആരാധനയ്ക്ക് അനുമതി നൽകാൻ യോഗത്തിൽ തീരുമാനമായി. ഇരുപതു പേരെയാണ് അനുവദിക്കുക. ആറ്റുകാൽ പൊങ്കാല വീടുകളിൽ നടത്താൻ നിർദേശിക്കും. ക്ഷേത്ര പരിസരത്ത് ഇരുന്നൂറു പേരെ മാത്രമേ അനുവദിക്കുകയുള്ളു. നിലവിൽ കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തിൽ കൊല്ലം ജില്ല മാത്രമാണുള്ളത്.