ബ്രിട്ടനിലുണ്ടായ കാറപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു


ബ്രിട്ടനിലുണ്ടായ കാറപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. മൂവാറ്റുപുഴ സ്വദേശി കുന്നയ്ക്കൽ ബിൻസ് രാജൻ, കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്. ഗ്ലോസ്റ്ററിന് സമീപമാണ് അപകടമുണ്ടായത്.

ഇരുവരുടെയും കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുന്പോഴായിരുന്നു അപകടം. ബിൻസിന്‍റെ ഭാര്യക്കും അപകടത്തിൽ പരിക്കേറ്റു. അർച്ചനയുടെ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed