അനുപമയും അജിത്തും വിവാഹിതരായി

തിരുവനന്തപുരം
ദത്ത് വിവാദത്തിൽ വാർത്തയിൽ ഇടംപിടിച്ച അനുപമയും അജിത്തും വിവാഹിതരായി. മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. കോടതി ഉത്തരവിലൂടെ കുട്ടിയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.
രജിസ്ട്രർ വിവാഹം ചെയ്യുന്നതിനായി ഒരുമാസം മുൻപാണ് അപേക്ഷ നൽകിയതെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. വർഷാവസാന ദിവസം വിവാഹിതരാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നിയമപരമായി വിവാഹിതരാകണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്നും അനുപമ പറഞ്ഞു.