പോത്തൻകോട് കല്ലൂരിൽ അക്രമികൾ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ അക്രമികൾ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മരിച്ചു. പോത്തൻകോട് കല്ലൂർ സ്വദേശി സുധീഷ് ആണ് മരിച്ചത്. ദേഹം മുഴുവൻ വെട്ടേറ്റ് സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബൈക്കിലും ഓട്ടോയിലുമായി എത്തിയ പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്‍റെ കാൽ വെട്ടിമാറ്റി റോഡിലെറിഞ്ഞു.