എന്നെ നിയമിച്ചത് ഗവർണർ തന്നെയാണ്; വിമർശനങ്ങളോട് പ്രതികരിച്ച് കണ്ണൂർ സർവകലാശാല വിസി


കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയ രൂക്ഷ വിമർശനങ്ങളോട് പ്രതികരിച്ച് കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ. തന്നെ നിയമിച്ചത് ഗവർണറാണെന്നും രാഷ്ട്രിയ നിയമനമാണോയെന്ന് നിയമിച്ചവരോട് ചോദിക്കണമെന്നും വിസി പറഞ്ഞു. 

ഇത്തരത്തിലുള്ള നിയമനം കേരളത്തിൽ ഇതാദ്യമാണ്. പക്ഷെ മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം നിയമനങ്ങൾ നടക്കാറുണ്ട്. എല്ലാ കാര്യങ്ങളും നോക്കി തന്നെയാണ് നിയമനം നടക്കാറെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed