മോഡലുകളുടെ മരണം; സൈജു തങ്കച്ചൻ‍ നടത്തിയ ഡിജെ പാർ‍ട്ടിയിൽ‍ പങ്കെടുത്തവർ‍ക്കെതിരെ കേസ്


കൊച്ചി: കാർ‍ അപകടത്തിൽ‍ മോഡലുകൾ മരിച്ച സംഭവത്തിൽ‍ പോലീസ് കൂടൂതൽ‍ നടപടി സ്വീകരിച്ചു. കേസിൽ‍ അറസ്റ്റിലായ സൈജു തങ്കച്ചൻ‍ നടത്തിയ ഡിജെ പാർ‍ട്ടിയിൽ‍ പങ്കെടുത്തവർ‍ക്കെതിരെ പോലീസ് കേസെടുത്തു. പാർ‍ട്ടിയിൽ‍ സൈജുവിനൊപ്പം ലഹരി ഉപയോഗിച്ച 17 പേർ‍ക്കെതിരെയാണ് നടപടി. ഇവർ‍ ലഹരി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ‍ സൈജുവിന്‍റെ മൊബൈൽ‍ ഫോണിൽ‍ നിന്നും ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

അതേസമയം, മോഡലുകളുടെ മരണത്തിൽ‍ സൈജുവിനെതിരെ ഒന്‍പത് കേസുകളെടുക്കുമെന്ന് പോലീസ് അറിയിച്ചു. സൈജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിൽ വനം വകുപ്പും സൈജുവിനെതിരെ കേസെടുത്തേക്കും.

You might also like

  • Straight Forward

Most Viewed