കേരളത്തിൽ പുതുതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്പെഷൽ സ്കൂളുകൾ എട്ടാം തിയതി തുറക്കും.
പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാർക്കും സ്കൂളിലെത്താമെന്നും മന്ത്രി പറഞ്ഞു. ഡിസംബർ 13 മുതൽ കുട്ടികൾ യൂണിഫോം ധരിക്കണമെന്നും മന്ത്രി നിർദേശിച്ചു.