ഒമിക്രോൺ ഇന്ത്യയിൽ മൂന്നാം തരംഗത്തിന് സാധ്യത കുറവെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോൺ രാജ്യത്ത് തീവ്രമായേക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗലക്ഷണങ്ങൾ നേരിയ തോതിൽ മാത്രമാണുള്ളത്. മുൻ വകഭേദങ്ങളേക്കാൾ വേഗത്തിൽ രോഗമുക്തിയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വൈറസിന്‍റെ തീവ്രത സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇന്ത്യയിലെ വാക്സിനേഷൻ വേഗത്തിലായതിനാലാണ് ഒമിക്രോൺ തീവ്രമാകാൻ സാധ്യത കുറവ്. ഒമിക്രോൺ വ്യാപനം തീവ്രമായില്ലെങ്കിൽ മൂന്നാം തരംഗസാധ്യത കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.