എംഎൽ‍എ കെ.കെ രാമചന്ദ്രന്‍റെ മകന് ആശ്രിത നിയമനം നൽ‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി


കൊച്ചി: അന്തരിച്ച ചെങ്ങന്നൂർ‍ എംഎൽ‍എ കെ.കെ രാമചന്ദ്രന്‍റെ മകന് പൊതുമരാമത്ത് വകുപ്പിൽ‍ ആശ്രിത നിയമനം നൽ‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റേതാണ് നടപടി. പൊതുമരാമത്ത് വകുപ്പിൽ‍ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം. ഇതുചോദ്യം ചെയ്തുകൊണ്ടുള്ള ഹർ‍ജി അനുവദിച്ചാണ് നിയമനം തടഞ്ഞത്. 

എംഎൽ‍എ സർ‍ക്കാർ‍ ജീവനക്കാരനല്ലാത്തതിനാൽ‍ മകന് ആശ്രിതനിയമനം നൽ‍കാൻ പാടില്ലെന്നായിരുന്നു ഹർ‍ജിക്കാരന്‍റെ വാദം. രാമചന്ദ്രന്‍റെ മകൻ ആർ‍. പ്രശാന്തിനാണ് ആശ്രിത നിയമനം നൽ‍കിയത്. എന്നാൽ‍ ഇതിനെതിരെ പാലക്കാട് സ്വദേശി ഹർ‍ജി സമർ‍പ്പിക്കുകയായിരുന്നു. എഞ്ചിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ‍ അസി. എഞ്ചിനിയർ‍ തസ്തിക സൂപ്പർ‍ ന്യൂമററിയായി സൃഷ്ടിച്ചാണ് നിയമിച്ചത്.

You might also like

Most Viewed