തിരുവനന്തപുരത്ത് യുവാവിന് മദ്യപസംഘത്തിന്റെ ക്രൂര മർദ്ദനം; സിസിടിവി ദൃശ്യം പുറത്ത്


തിരുവനന്തപുരം: യുവാവിന് മദ്യപസംഘത്തിന്റെ ക്രൂര മർദ്ദനം. കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസാണ് മർദ്ദനത്തിനിരയായത്. കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് ഇയാളെ മർദ്ദിച്ചത്. ഫൈസൽ നിരവധി കേസുകളിൽ പ്രതിയാണ്.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം പോകവെ കണിയാപുരം മസ്താൻ മുക്ക് ജംഗ്ഷനിൽ വച്ച് ബൈക്ക് തടഞ്ഞ് നിർത്തിയതിന് ശേഷം താക്കോൽ ഊരി എടുത്തു. ഇത് ചോദ്യം ചെയ്തതിനാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിനിടയിൽ ബോധം നഷ്ടപ്പെട്ട് തറയിൽ വീണ അനസിനെ വീണ്ടും മർദ്ദിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed