മുല്ലപ്പെരിയാർ ഡാം വീണ്ടും തുറന്നു


ഇടുക്കി: ജലനിരപ്പുയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാം വീണ്ടും തുറന്നു. അണക്കെട്ടിന്‍റെ ഒരു ഷട്ടർ 30 സെന്‍റീമീറ്റർ ഉയർത്തി. രാവിലെ എട്ട് മണിക്കാണ് ഷട്ടർ ഉയർത്തിയത്. പെരിയാർ നദിയുടെ ഇരുകരളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. 397 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയർന്നിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടിയിലേക്ക് ഉയർന്നതിനെത്തുടർന്ന് ഇടുക്കിയിലേക്ക് ജലം ഒഴുക്കാൻ തുറന്ന നാല് സ്പിൽവേ ഷട്ടറുകളിൽ മൂന്നെണ്ണവും വെള്ളിയാഴ്ച അടച്ചിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed