ഇന്ത്യയിൽ 10,302 പേർക്കു കൂടി കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് 10,302 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ കണക്കാണിത്. 267 മരണങ്ങളാണ് കോവിഡ് കണക്കിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. രോഗികളുടെ എണ്ണത്തേക്കാൾ രോഗമുക്തർ ഉള്ളതിനാൽ രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 11,787 പേർക്കാണ് 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായത്. 

നിലവിൽ 1.24 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. തുടർച്ചയായ 43ആം ദിവസമാണ് രാജ്യത്ത് ഇരുപതിനായിരത്തിൽ താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 204 മരണങ്ങൾ റിപ്പോർട്ട് ചെയ്ത കേരളമാണ് പ്രതിദിന മരണക്കണക്കിൽ മുന്നിൽ. 5,754 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മഹാരാഷ്ട്രായിൽ 906 പേർക്കും തമിഴ്നാട്ടിൽ 772 പേർക്കും രോഗം പിടിപെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed