മരക്കാർ അറബിക്കടലിന്‍റെ സിംഹം ഡിസംബർ രണ്ടിന് തീയേറ്ററിൽ


തിരുവനന്തപുരം: മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്‍റെ സിംഹം തീയറ്ററിൽ റിലീസ് ചെയ്യാൻ ധാരണയായതായി മന്ത്രി സജി ചെറിയാൻ. ഡിസംബർ രണ്ടിന് തീയറ്റർ റിലീസ് ഉണ്ടാവും. ഉപാധികൾ ഇല്ലാതെയാണ് റിലീസെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. സിനിമാരംഗത്തെ എല്ലാ സംഘടനകളേയും ഒരുമിച്ച് നിർത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. നിർമാതാവ് ആന്‍റണി പെരുന്പാവൂരിനോട് പ്രത്യേകം നന്ദി പറയുന്നതായും സജി ചെറിയാൻ പറഞ്ഞു.
സംവിധായകൻപ്രിയദർശനും നടൻ മോഹൻലാലും സർക്കാരുമായി ആത്മാർഥമായാണ് സഹകരിച്ചതെന്നും മന്ത്രി പറഞ്ഞു. തീയറ്റർ റിലീസിനു ശേഷമാകും ചിത്രം ഒടിടിയിൽ പുറത്തിറങ്ങുക. നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തീയറ്റർ റിലീസിനെത്തുന്നത്.
Next Post