കേസുകൾ നിയമപരമായി നേരിടും, തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ലെന്ന് സ്വപ്ന സുരേഷ്


തിരുവനന്തപുരം: തനിക്കെതിരായ കേസുകൾ നിയമപരമായി നേരിടുമെന്ന് സ്വപ്‍ന സുരേഷ്. അഭിഭാഷകനുമായി കേസിനെക്കുറിച്ച് വിശദമായി സംസാരിച്ചു. ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ലെന്നും ഒരു പ്രമുഖ മാധ്യമത്തോട് അവർ പ്രതികരിച്ചു. 

കഴിഞ്ഞ ശനിയാഴ്ചയാണ് നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സ്വർണ കടത്തു കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എൻഐഎ കേസിൽ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചത്.

You might also like

Most Viewed