ആഴ്ചയിലൊരു ദിവസം കൈത്തറി വസ്ത്രം ധരിക്കണമെന്ന നിർദ്ദേശവുമായി മന്ത്രി

തിരുവനന്തപുരം: ആഴ്ചയിലൊരു ദിവസം കൈത്തറി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി. രാജീവ്. ബുധനാഴ്ചകളിൽ എംഎൽഎമാരും സർക്കാർ ഉദ്യോഗസ്ഥരും ഖാദിവസ്ത്രം ധരിക്കണം.
സർക്കാർ ഓഫീസുകളിൽ വാങ്ങുന്ന വസ്ത്രങ്ങളിൽ നിശ്ചിത ശതമാനം കൈത്തറി നിർബന്ധമാക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. നിയമസഭയിലും തീരുമാനം നടപ്പാക്കുമെന്ന് സ്പീക്കർ എം.ബി രാജേഷും അറിയിച്ചു.