ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി; സർക്കാർ ഡോക്ടർമാർ പ്രത്യക്ഷ സമരം പിൻവലിച്ചു

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമണങ്ങളിൽ ജൂൺ 18ന് നടക്കുന്ന ദേശ വ്യാപക പ്രതിഷേധത്തിൽ കെ.ജി.എം.ഒ.എ പങ്കു ചേർന്ന് കെജിഎംഒഎ പ്രഖ്യാപിച്ച നിൽപ്പ് സമരം പിൻവലിച്ചു.ആരോഗ്യമന്ത്രി വീണാ ജോർജ്ജുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിലെ നിൽപ്പ് സമരവും പതിനാറാം തീയതിയിലെ കൂട്ട അവധിയും മാറ്റിവച്ചു.
ഒരു മാസത്തേക്കാണ് ഡോക്ടർമാർ പ്രത്യക്ഷ സമര പരിപാടികൾ നിർത്തിവച്ചത്. അതിനുള്ളിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്നും പരാതികൾ പരിഹരിക്കാമെന്നുമുള്ള മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരത്തിൽ നിന്നുള്ള പിൻവാങ്ങൽ.