മതസ്പർധ വളർത്തുന്ന തരത്തിൽ വാർത്ത നൽകി: നമോ ടിവി ഉടമയും അവതാരകയും അറസ്റ്റിൽ

തിരുവല്ല: മതസ്പർധ വളർത്തുന്ന തരത്തിൽ വാർത്ത നൽകിയ നമോ ടിവി ഉടമയും അവതാരകയും അറസ്റ്റിൽ. രഞ്ജിത് എബ്രഹാം, ശ്രീജ വള്ളിക്കോട് എന്നിവരാണ് തിരുവല്ല പോലീസിന് മുന്‍പാകെ കീഴടങ്ങിയത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.
വർഗീയ പരാമർശങ്ങൾ നടത്തിയ യുട്യൂബ് ചാനലിനെതിരേ സെപ്റ്റംബർ 19നാണ് പോലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിൽ വഴി നടത്തുന്ന വർഗീയ പ്രചാരണങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തത്.