അൻസി കബീറിന്റെ മരണ വാർത്തയറിഞ്ഞ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

തിരുവനന്തപുരം: മുൻ മിസ് കേരള അൻസി കബീർ വാഹനാപകടത്തിൽ മരിച്ച വിവരമറിഞ്ഞതിനെ തുടർന്ന് അമ്മ റസീന (48) ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് കബീർ വിദേശത്താണ്. ഇന്ന് പുലർച്ചെയാണ് അൻസി കബീർ കൊച്ചിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അൻസിയുടെ സുഹൃത്താണ് മരണവിവരം അടുത്തുള്ള വീട്ടിൽ അറിയിച്ചത്. ഇതിനിടെ മറ്റാരിൽനിന്നോ വിവരമറിഞ്ഞ റസീന വിഷം കഴിക്കുകയായിരുന്നു.
കബീർ−റസീന ദന്പതികളുടെ ഏകമകളാണ് അൻസി കബീർ. 2019 മിസ് കേരളയും മോഡലുമായ 2019ലെ മിസ് കേരള അൻസി കബീറും (25) റണ്ണറപ്പ് അഞ്ജന ഷാജനു(26)മാണ് വാഹനാപകടത്തിൽ മരിച്ചത്. അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു ഇരുവരും.