മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു

ഇടുക്കി: മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. തിരുവല്ല ബൈപ്പാസിൽവെച്ചാണ് അപകടം. വാഹനത്തിന്‍റെ മുൻഭാഗം തകർന്നു. ആർക്കും പരുക്കില്ല. ഇടുക്കിയിലേക്ക് പോകുന്ന വഴി കാർ മതിലിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോൾ സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. രാവിലെ ഏഴരയോടെ ബൈപാസിൽ ചിലങ്ക ജംക്ഷന് സമീപമായിരുന്നു അപകടം. മന്ത്രിയുടെ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു