കൊച്ചി നഗരത്തിൽ മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം


കൊച്ചി: നഗരത്തില്‍ മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മലപ്പുറം സ്വദേശി അനീഷ് (25), എഡ്വേര്‍ഡ് (47) എന്നിവരാണ് മരിച്ചത്.

അർധരാത്രി 12 ഓടെ കെ.പി. വള്ളോന്‍ റോഡിലായിരുന്നു അപകടം. പരിക്കേറ്റ അനന്തു, നേവി ഉദ്യോഗസ്ഥനായ ജോസഫ്, തോമസ് എന്നിവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അനീഷ് ഓടിച്ചിരുന്ന ബൈക്കില്‍ രണ്ട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഈ ബൈക്ക് മറ്റു രണ്ടു ബൈക്കുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed