കേരളത്തിലെ തീയറ്ററുകളെല്ലാം തിങ്കളാഴ്ച മുതൽ തുറക്കും: കുറുപ്പ് പ്രധാന റിലീസ്


തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ അടഞ്ഞുകിടന്ന സംസ്ഥാനത്തെ തീയറ്ററുകളെല്ലാം തിങ്കളാഴ്ച മുതൽ തുറക്കും. തീയറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സെക്കന്‍റ് ഷോയ്ക്ക് ഉൾപ്പെടെ അനുമതി ലഭിച്ചിട്ടുണ്ട്. തീയറ്റര്‍ തുറക്കുന്ന പശ്ചാത്തലത്തിൽ ആദ്യ പ്രധാന റിലീസായി എത്തുന്നത് ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പാണ്. നവംബർ 12നാകും സിനിമ റിലീസ് ചെയ്യുക. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയറ്റർ റിലീസിലേക്ക് മാറിയത്.

വിനോദ നികുതിയിൽ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് തുടങ്ങിയ ആവശ്യങ്ങളും തീയേറ്റർ ഉമകൾ സർക്കാരിന്‍റെ മുന്നിൽ അവതരിപ്പിച്ചു. നികുതി ഇളവ് ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed