100 രാജ്യങ്ങൾ സന്ദർശിച്ചെന്ന് പറഞ്ഞത് വെറുതെ; മോൻസൺ മാവുങ്കലിന് പാസ്പോർട്ട് ഇല്ല


കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് പാസ്പോർട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. മോൻസൻ പ്രവാസി സംഘടനാ രക്ഷാധികാരിയായത് പാസ്പോർട്ടില്ലാതെയാണ്. ഇന്ത്യയ്ക്ക് പുറത്തേക്ക് ഇതുവരെ സഞ്ചരിച്ചിട്ടില്ല. 100 രാജ്യങ്ങൾ സന്ദർശിച്ചെന്ന് പറഞ്ഞത് വെറുതെയാണെന്നും മോൻസൺ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പുരാവസ്തുവെന്ന് പറഞ്ഞ് കള്ളത്തരത്തിൽ ഉണ്ടാക്കിയെടുത്തതാണ് ഓരോ സാധനങ്ങളെന്നും മോൻസൺ പറഞ്ഞു. ഇതിലും വലിയ കള്ളം പറയുന്ന രാഷ്ട്രീയക്കാർക്കെതിരേ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും മോൻസൺ ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. അതേസമയം, തട്ടിപ്പ് കേസിൽ മോൻസണെതിരേ ക്രൈംബ്രാഞ്ച് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചു.

പുരാവസ്തുക്കൾ വ്യാജമെങ്കിൽ വഞ്ചനാക്കുറ്റത്തിനും കേസെടുക്കും. വ്യാജ ചികിത്സയ്ക്ക് പരാതി ഇല്ലാത്തതിനാൽ ഇക്കാര്യത്തിൽ നിലവിൽ കേസെടുക്കാനാകില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

You might also like

Most Viewed