കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി


കണ്ണൂർ: കുടിയാൻമലയിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്നശേഷം പിതാവ് ജീവനൊടുക്കി. ഏരുവേശി മുയിപ്രയിലെ സതീശനാണ് ഒൻപത് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവിനെ കൊന്നശേഷം ജീവനൊടുക്കിയത്. ഭാര്യ അഞ്ജുവിനെയും ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ ഒൻപതിനായിന്നു നാടിനെ നടുക്കിയ സംഭവം. അഞ്ജുവിന്‍റെ കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാർ വീടിന്‍റെ വാതിൽ തകർത്ത് ഇരുവരെയും ശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അഞ്ജു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സതീശൻ മാനസികപ്രശ്നമുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് സതീശനെന്നും ഇന്ന് ഇയാൾ ആശുപത്രിയിൽ പോകാനിരിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

You might also like

Most Viewed