വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി.സി ജോർജിനെതിരെ കേസ്



ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയതിന് പി.സി ജോർജിനെതിരെ കേസ്. പി.സി ജോർജിനെതിരെ നോർത്ത് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതായി പൊലീസ് കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്.
മൻസൂർ എന്ന അഭിഭാഷകൻ നടത്തിയ പരാതിയിലാണ് കേസ്. പി.സി ജോർജും ക്രൈം നന്ദകുമാറും തമ്മിൽ ഫോണിൽ സംഭാഷണം നടത്തിയിരുന്നു. ഇതിൽ വീണാ ജോർജിനെ കുറിച്ച് വളരെ മോശമായാണ് സംസാരിച്ചിരിക്കുന്നത്. ഈ ഓഡിയോ നന്ദകുമാർ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയും ചെയ്തു.
ഇരുവരേയും പ്രതി ചേർത്ത് എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നന്ദകുമാർ ഒന്നാം പ്രതിയും പിസി ജോർജ് രണ്ടാം പ്രതിയുമാണ്.

You might also like

Most Viewed