കത്തോലിക്ക സഭ ബിജെപിയുടെ യഥാർഥ സ്വഭാവം മനസിലാക്കണമെന്ന് പ്രകാശ് കാരാട്ട്


തിരുവനന്തപുരം: സീറോ മലബാർ‌ സഭ ബിജെപിയുടെയും ആർഎസ്എസിന്‍റെയും യഥാർഥ സ്വഭാവം മനസിലാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തന്ത്രപരമായി ക്രിസ്ത്യൻ പുരോഹിതരെ അവരുടെ ഭാഗത്തേക്ക് അണിനിരത്താൻ ശ്രമിക്കുകയാണ് ബിജെപി. നിരന്തരം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ആ കൂട്ടുകെട്ട് ശ്രമിക്കുന്നുണ്ടെന്നും കാരാട്ട് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശം കേരളത്തിൽ ആശങ്കയും സംശയവും ഉണ്ടാക്കിയെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. മുസ്‌ലിം തീവ്രവാദികൾ നടത്തുന്ന ലൗ ജിഹാദ്, മയക്കുമരുന്ന് ജിഹാദ് എന്നിവയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകി.

You might also like

  • Straight Forward

Most Viewed