കൊല്ലത്ത് കാറും കൊവിഡ് രോഗികളുമായി പോയ ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം


കൊല്ലം: കൊട്ടിയം ഉമയനല്ലൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കാറ് യാത്രക്കാരായ കണ്ണൂർ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്മൽ എന്നിവരാണ് മരിച്ചത് അംബുലൻസുമായി കുട്ടി ഇടിച്ച ശേഷം കാർ മറിയുകയായിരുന്നു. കൊവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവർ ശക്തി കുളങ്ങരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.

You might also like

Most Viewed