ആദ്യം അവസാനവർഷ ബിരുദ−ബിരുദാനന്തര ക്ലാസുകൾ മാത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകൾ‍ തുറക്കാനുള്ള ക്രമീകരണം തുടങ്ങിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു. അടുത്ത മാസം 18−നു സംസ്ഥാനത്തെ എല്ലാ കോളജ് ക്ലാസുകളും തുറക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഒക്ടോബർ നാലിനു അവസാനവർഷ ബിരുദ−ബിരുദാനന്തര ക്ലാസുകൾ തുടങ്ങുന്പോൾ പ്രായോഗിക വശങ്ങൾ മനസിലാകും. ഇതിനു ശേഷമേ മറ്റ് വിദ്യാർഥികളുടെ ക്ലാസിന്‍റെ കാര്യം പരിശോധിക്കുവെന്നും മന്ത്രി പറഞ്ഞു. കോളജുകളിൽ‍ 90 ശതമാനം വിദ്യാർഥികൾ‍ക്കും വാക്സിനേഷന്‍ പൂർ‍ത്തിയായെന്ന് മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

വാക്സിനുമായി ബന്ധപ്പെട്ടു സ്ഥാപനതലത്തിൽ കണക്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം യോഗം ചേർ‍ന്നു പുരോഗതി വിലയിരുത്തും.  വിദ്യാർഥികൾ‍ക്ക് വാക്‌സിനേഷന്‍ കൃത്യമായി നൽകാൻ ആരോഗ്യവകുപ്പുമായി ചേർ‍ന്ന് വാക്സിന്‍ ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വാക്സിനേഷൻ ക്രമീകരണം നടത്താൻ സ്ഥാപന മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്.  കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിച്ചു നടപ്പിലാക്കുണെന്നും മന്ത്രി ബിന്ദു പറഞ്ഞു.

You might also like

Most Viewed