വിജയരാഘവൻ ഏറ്റവും വലിയ വർഗീയവാദിയാണെന്ന് കെ. സുധാകരൻ


കണ്ണൂർ: സിപിഎം താത്കാലിക സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ രംഗത്ത്. വിജയരാഘവൻ ഏറ്റവും വലിയ വർഗീയവാദിയാണെന്ന് സുധാകരൻ ആരോപിച്ചു. ഇത്തരം ശിഖണ്ധിയെ മുൻനിർത്തിയാണ് സിപിഎം യുദ്ധം ചെയ്യുന്നത്. കണ്ണൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിക്കുന്ന പദവിക്ക് ചേർന്ന വാക്കുകളല്ല വിജയരാഘവന്‍റേത്. 

ഉത്തരവാദിത്വപ്പെട്ട പാർട്ടി പദവിയിൽ ഇരിക്കുന്നയാൾ സംസാരിക്കേണ്ടത് ഇങ്ങനെയാണോ എന്ന് സിപിഎം ചിന്തിക്കണം. കോൺഗ്രസ് വിളിച്ചുചേർത്ത മതസൗഹാർദ യോഗത്തിൽ എല്ലാ മതവിഭാഗങ്ങളിലെയും നേതാക്കളും പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. നർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണം ആവശ്യപ്പെടുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed