കെ.ശിവദാസൻനായരുടെ സസ്പെൻഷൻ പിൻവലിച്ചു


തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ കെ.ശിവദാസൻനായരെ സസ്പെൻഡ് ചെയ്ത നടപടി കെപിസിസി പിൻവലിച്ചു. ശിവദാസൻനായരുടെ വിശദീകരണം തൃപ്തികരമാണെന്നും ഖേദപ്രകടനവും കണക്കിലെടുത്താണ് കെപിസിസിയുടെ നടപടി. പാർട്ടിയെ ശക്തിപ്പെടുത്താൻ ശിവദാസൻനായർക്ക് കഴിയുമെന്നും കെപിസിസി വിലയിരുത്തി. വാർത്താ ചാനലിലെ ചർച്ചയ്ക്കിടെ ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തിനെതിരേ പരസ്യ പ്രതികരണം നടത്തിയതിനാണ് ശിവദാസൻനായരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. കാരണംകാണിക്കൽ നോട്ടീസും നേതൃത്വം നൽകിയിരുന്നു. പിന്നാലെ ഖേദം പ്രകടിപ്പിച്ച് ശിവദാസൻനായർ പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകുകയായിരുന്നു. സസ്പെൻഷൻ പിൻവലിച്ച നടപടിയിൽ സന്തോഷമുണ്ടെന്നും പാർട്ടിക്കായി കൂടുതൽ കരുത്തോടെ പ്രവർത്തിക്കുമെന്നും ശിവദാസൻനായർ പറഞ്ഞു. നേതൃത്വം നടപടി പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

You might also like

Most Viewed