കെ.ആർ‍ വിശ്വംഭരൻ‍ അന്തരിച്ചു


തിരുവനന്തപുരം: ഔഷധി ചെയർ‍മാനും കാർ‍ഷിക വാഴ്‌സിറ്റി മുൻ വൈസ് ചാൻ‍സലറുമായ ഡോ. കെ ആർ‍ വിശ്വംഭരൻ അന്തരിച്ചു. 70 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർ‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ‍ ചികിത്സയിലിരിക്കെയാണ് മരണം.

എറണാകുളം, ആലപ്പുഴ ജില്ലകളിലെ കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അങ്കമാലി ടെൽ‍ക്, റബർ‍ മാർ‍ക്കറ്റിങ് ഫെഡറേഷൻ‍, വെജിറ്റബിൾ‍ ആന്റ് ഫ്രൂട്ട് പ്രമോഷൻ‍ കൗൺസിൽ‍, കേരള ബാങ്ക് ആന്റ് പബ്ലിഷിംഗ് സൊസൈറ്റി എന്നിവയുടെ എംഡിയായും പൊതുവിദ്യാഭ്യാസ ഡയറക്ടർ‍, സ്‌പോട്‌സ് ഡയറക്ടർ‍, സ്‌പോട്‌സ് കൗൺ‍സിൽ‍ സെക്ട്രട്ടറി എന്നീ പദവികളിലും പ്രവർ‍ത്തിച്ചിട്ടുണ്ട്. സാക്ഷരതാ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർ‍ത്തകരിലൊരാളായിരുന്നു.

മാവേലിക്കര കാവിൽ‍ പരേതനായ കെ.വി അച്യുതന്റെയും കെ.എസ് തങ്കമ്മയുടെയും മകനാണ്. ഭാര്യ: പി.എം കോമളം, മക്കൾ‍: വി അഭിരാമൻ‍, വി. അഖില.

You might also like

Most Viewed